Priyanka Gandhi's letter to Yogi Adithyanath<br />ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഗെയിം പ്ലാന്‍ മാറ്റുന്നു. യോഗി ആദിത്യനാഥിന് അര്‍ധരാത്രി കത്തയച്ച് പ്രിയങ്ക തന്നെ അതിഥി തൊഴിലാളി വിഷയം ഏറ്റെടുത്തിരിക്കുകയാണ്. പ്രിയങ്കയ്ക്ക് ഇടവും വലവും നിന്ന് ശക്തമായ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി എല്ലാ നിര്‍ദേശങ്ങളും നല്‍കി പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. ശിവസേന യോഗി ആദിത്യനാഥിന്റെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കിയിരിക്കുകയാണ്. പെര്‍മിറ്റും ലൈസന്‍സും അടക്കമുള്ള കാര്യങ്ങള്‍ ചോദിച്ച് കോണ്‍ഗ്രസിന് ഉണ്ടാവുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് യോഗിയുടെ ശ്രമം. ഇതിനെ തുറന്നുകാണിക്കാനാണ് നീക്കം.